Skip links

What is Illam?

എന്താണ് ഇല്ലം? നമ്പൂതിരി മാരുടെ വീടുകളെയാണ് ഇല്ലം എന്നു വിളിക്കുന്നത്, എന്നല്ലേ പറയാൻ വന്നത്? എന്നാൽ ഇല്ലം എന്ന വാക്കിനു വളരെ വിപുലവും വിശാലവ് മായ അർത്ഥ വാപ്തി ഉണ്ട്. ഒന്നാമതായി ഇതൊരു സാമൂഹ്യ സംവിധാനമാണ്. രണ്ടാമത്, ഇല്ലത്തെ അടിസ്ഥാനമാക്കി ഒരു ഭരണ സംവിധാനം കൂടി ഉണ്ട് .
വിശദമാക്കാം. ആദ്യം ഇല്ലം എന്ന സാമൂഹ്യ സംവിധാനത്തെ പറ്റി പറയാം.

സംഘടിത സാമൂഹ്യ ജീവിതം ആരംഭിച്ച മനുഷ്യൻ ഗോത്ര സംവിധാന മാതൃകയിലുള്ള ഇല്ലങ്ങൾ രൂപീകരിച്ചു. ഒരു ഇല്ലത്തിൽ പല ശാഖകൾ, ഓരോ ശാഖയിലും അനേകം കുടുംബങ്ങൾ, ഓരോ കുടുംബത്തിനും പല ഉപ കുടുംബങ്ങൾ, അങ്ങനെ ഒരു വടവൃക്ഷം കണക്കെ പടർന്നു പന്തലിച്ച, ഒരു കാരണവരുടെ കീഴിൽ നിലകൊള്ളുന്നതാണ് ഇല്ലം. രക്തബന്ധത്തിൽ അടിസ്ഥാനപ്പെടുത്തിയ ഒരു സാമൂഹ്യ സംവിധാനമാണ് ഇല്ലം. അതുകൊണ്ടാണ് ഒരു ഇല്ലത്തിലുള്ളവർ തമ്മിൽ വിവാഹം പാടില്ല എന്ന അലംഘനീയ നിയമം നിലനിൽക്കുന്നത്. പിൽകാലത്തു ഇല്ലം സംവിധാനം ഈഴവ ജാതിയിലേക്കു ചുരുങ്ങി ഇന്ന് അതിന്റെ ചില തിരുശേഷിപ്പുകൾ മാത്രമേ ചില ദേശങ്ങളിലെങ്കിലും കാണാനുള്ളു, ഉദാഹരണത്തിന് മയ്യനാട്, കടയ്ക്കാവൂർ, നെയ്യാറ്റിൻകര.
തിരുവിതാംകൂർ ദേശത്തും,മലബാറിലും, തമിഴ്‌നാട്ടിലും, കർണാടകയിലും ഇല്ലങ്ങൾ ഉണ്ട്. ആദ്യം നമുക്ക് തിരുവിതാംകൂറിലെ ഇല്ലങ്ങൾ നോക്കാം. ഇവിടെ ഇല്ലങ്ങൾ നാലാണ് – മൂട്ടില്ലം, മയ്യനാടില്ലം, ചോഴി ഇല്ലം, മാടമ്പി ഇല്ലം എന്നിവ. മൂട്ടില്ലവും മയ്യനാടില്ലവും പ്രധാമയും കാണപ്പെടുന്നത് കൊല്ലം, തിരുവനന്തപുരം ഭാഗത്താണെങ്കിൽ ചോഴി ഇല്ലവും മാടമ്പി ഇല്ലവും തിരുവനന്തപുരത്തും അതിനു തെക്കോട്ടുമാണ്.
മൂട്ടില്ലത്തിൽ രണ്ടു ശാഖകൾ ഉണ്ട് – നായൻ ചന്നാൻ, അക്കരത്തോടം.

മൂട്ടില്ലത്തെ കുറിച്ച്, പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിനെ കുറിച്ച് ആഴത്തിൽ പഠിക്കുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത റവറെന്റ് സാമുവൽ മെറ്റിയർ പറഞ്ഞതിങ്ങനെയാണ് – ഒരു മരത്തിന്റെ പ്രധാന തടിയുടെ സ്ഥാനമാണുള്ളത് എന്നാണ്. അതിൽനിന്നുതന്നെ ഈ ഇല്ലത്തിന്റെ പ്രാധാന്യവും പഴക്കവും മനസിലാക്കാം. ഈ ഇല്ലത്തിന്റെ പിന്നാമ്പുറം അന്നേവേഷിച്ചു പോയിക്കഴിഞ്ഞാൽ ഒരു പതിറ്റാണ്ടി ൽ കൂടുതൽ കാലത്തെഅവരുടെ ചരിത്രവും മഹാത്മ്യവും മനസിലാകും.

മൂട്ടില്ലത്തിൽ രണ്ടു ശാഖകൾ ഉണ്ടെന്നു നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു – നായൻ ചന്നാൻ, അക്കരത്തോടം. നായൻ ചന്നാൻ ശാഖയിൽ എട്ടു കുടുംബബങ്ങൾ ഉണ്ട് -ഉടയാടശ്ശേരി, പിള്ളവീട്, തെക്കെത്തറയിൽ, വലിയവിളാകം, ചുരനാ മഠം,ചക്കനാ മഠം , വിളയിൽ കുടുംബം, കറുകന്റഴികം .
നായൻ ചന്നാൻ
ശാഖയുടെ കാരണവർ ദേശിങ്ങാനാട് രാജാവിന്റെ രാജാസദസ് അലങ്കരിച്ചിരുന്ന ഒരു സ്ഥിരം മന്ത്രി ആയിരുന്നു.അദ്ദേഹത്തിനും കുടുംബത്തിനും ചില പ്രതേക അവകാശങ്ങളും അധികാരങ്ങളും ഉമയനല്ലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടു ഉണ്ടായിരുന്നു ഈ അടുത്ത കാലംവരെ.

മൂട്ടില്ലത്തിലെ രണ്ടാമത്തെ ശാഖ ആയ അക്കരത്തോടത്തിൽ കളീലഴികം , കണിയാൻതോടം, അക്കരത്തോടം എന്നീ മൂന്ന് കുടുംബങ്ങൾ രണ്ടു ശാ ഖകളിലായി ഉണ്ട്-മുളയ്ക്കൽ കിഴ്‌പേര് ചാന്നാ ന്മാർ, തിരുവാഴും ചാന്നാ ന്മാർ എന്നീ രണ്ടു ശാഖകളിലായി.